തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. ഏറ്റവും സീനിയർ നേതാക്കളിലൊരാളായിട്ടും കൊടിക്കുന്നിലിനെ എന്തിനാണ് മാറ്റി നിർത്തുന്നതെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ സെൻകുമാർ ചോദിച്ചു.
ദളിതർക്കും ഒബിസികൾക്കും വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി അതേ സമീപനം സ്വന്തം പാർട്ടിക്കുളിൽ പ്രാവർത്തികമാക്കേണ്ടതല്ലേയെന്നും സെൻകുമാർ ചോദിച്ചു. യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ സർക്കാരിനെ നയിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സെൻകുമാർ പറഞ്ഞു.